SignIn
Kerala Kaumudi Online
Monday, 25 May 2026 11.56 PM IST

തിരഞ്ഞെടുപ്പിന് മുൻപ് തന്ത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ; ബിജെപി നേതാവ് ദിനേശ് ത്രിവേദി ബംഗ്ലാദേശ് ഹെെകമ്മീഷണർ

dinesh-trivedi

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹെെക്കമ്മീഷണറായി നിയമിക്കും. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് തീരുമാനം എടുത്തെന്നാണ് വിവരം. നിലവിലെ ഹെെക്കമ്മീഷണറായ പ്രണയ് വർമ്മ യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസഡറായി ബ്രസൽസിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. അയൽരാജ്യങ്ങളിലേക്ക് ഏറെ കാലത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ നയതന്ത്ര പ്രതിനിധിയായി അയക്കുന്നത്.

യുപിഎ ഭരണകാലത്ത് തൃണമൂൽ കോൺഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയിൽവേ മന്ത്രിയായും ആരോഗ്യകുടുംബക്ഷേമ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിതൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച അദ്ദേഹം തൊട്ടടുത്ത മാസം ബിജെപിയിൽ ചേർന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാനാണ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവിനെ അയക്കുന്നതെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DINESH TRIVEDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360