SignIn
Kerala Kaumudi Online
Sunday, 30 August 2026 12.57 PM IST

ഇന്ത്യൻ സൈന്യത്തിന് ഒരു പൊൻതൂവൽ കൂടി; 18,600 അടി ഉയരത്തിൽ നിന്ന് അതിസാഹസിക രക്ഷാദൗത്യം,​ വീഡിയോ

READ ENGLISH VERSION
indian-army
രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ

ലേ: ലഡാക്കിലെ നൺ കുൻ മലനിരയ്ക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം. ശക്തമായ കാറ്റിലും കുത്തനെയുള്ള മഞ്ഞുമലയിലും ഹെലികോപ്ടർ ഇറക്കിയാണ് ട്രക്കിങ്ങിനിടെ പരിക്കേറ്റയാളെ ഇന്ത്യൻ സൈന്യം എയർലിഫ്റ്റ് ചെയ്തത്.

ഓക്സിജന്റെ അളവ് വളരെ കുറഞ്ഞതും അന്തരീക്ഷമർദ്ദം കുറവായതുമായ സ്ഥലത്തെ രക്ഷാദൗത്യം വളരെ വെല്ലുവിളിനിറഞ്ഞതായിരുന്നു. ശനിയാഴ്ചയാണ് ഈ ദൗത്യം നടന്നത്. പകൽ വെളിച്ചം മാറാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ വിജയകരമായി ദൗത്യം പൂർത്തിയാക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് ഹെലികോപ്ടർ ഇറക്കാൻ ലാൻഡിംഗ് പ്ലാറ്റ്ഫോമുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ശക്തമായ കാറ്റും കുത്തനെയുള്ള പാറക്കെട്ടും ഹെലികോപ്ടർ ഇറക്കുന്നതിന് തടസം സൃഷ്ടിച്ചു. എന്നാൽ ഹെലികോപ്ടറിന്റെ ഒരു സ്കിഡ് മാത്രം പാറക്കെട്ടിൽ തൊട്ട് നിർത്തിയാണ് പരിക്കേറ്റ ആളെ ഹെലികോപ്ടറിൽ കയറ്റിയത്. ഹെലികോപ്ടറിന്റെ ഭാരം പരമാവധി കുറച്ചാണ് ഈ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. ദൗത്യത്തിന് ആവശ്യമായ ഇന്ധനം മാത്രമാണ് നിറച്ചിരുന്നത്. പരിക്കേറ്റ ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary

The Indian Army carried out a challenging rescue operation at an altitude of 18,600 feet near the Nun-Kun mountain range in Ladakh. A trekker who was injured during the expedition was airlifted by helicopter despite strong winds, low oxygen levels and difficult terrain. The daring rescue operation was successfully completed just before daylight faded.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN ARMY RESCUE, LADAKH RESCUE OPERATION, 18600 FEET RESCUE, NUN KUN MOUNTAINS, HELICOPTER RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360