SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

മുടിയിൽ റെക്കാഡിട്ട് ഉത്തരാഖണ്ഡ് സ്വദേശിനി

h

ഡെറാഡൂൺ: മുടി വളർത്തി ലോക റെക്കാർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിനി രേണു ധരിയാൽ. ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും നീളമുള്ള മുടിയുള്ള വനിതയെന്ന ഗിന്നസ് വേൾഡ് റെക്കാർഡാണ് രേണു സ്വന്തമാക്കിയത്. മുടിക്ക് 271.50 സെന്റിമീറ്റർ (8 അടി 10 ഇഞ്ച്) നീളമുണ്ട്.

2026 ഏപ്രിലിൽ ഹൽദ്വാനിയിൽ നടത്തിയ പരിശോധനയിൽ റെക്കാർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ യുക്രെയിൻ സ്വദേശിയായ അലിയ നസിറോവയുടെ റെക്കാർഡ് രേണു മറികടന്നു. നസിറോവയുടെ മുടിക്ക് 257.33 സെന്റിമീറ്റർ (8 അടി 5.3 ഇഞ്ച്) നീളമായിരുന്നു.

2015 മുതൽ മുടി മുറിക്കാതെ തുടർച്ചയായി വളർത്തിയാണ് ഇത്രയും എത്തിച്ചതെന്ന് രേണു പറയുന്നു. ഇന്ത്യൻ സംസ്കാരത്തിൽ നീളമുള്ള മുടിക്ക് സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്ഥാനമുണ്ട്. ഇതാണ് മുടി വളർത്താൻ തന്നെ പ്രചോദിപ്പിച്ചത് - രേണു പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ കണ്ടന്റ് ക്രിയേറ്ററും യുട്യൂബറുമാണ് രേണു. സ്ത്രീകൾക്കായി സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട ടിപ്പുകളും വിവരങ്ങളും ഇതിൽ പങ്കുവയ്ക്കാറുണ്ട്.

നീളം മാത്രമല്ല

നീളം മാത്രമല്ല, മുടിയുടെ കട്ടിയും തിളക്കവും ശ്രദ്ധേയമാണ്. മുടി നിലത്ത് വീഴാതെ സൂക്ഷിക്കാൻ രേണു സങ്കീർണമായി പിന്നിയിടാറുണ്ട്. നീളമുള്ള മുടി പരിപാലിക്കാൻ ക്ഷമയും സമയവും ആവശ്യമാണെന്നും മുടി കഴുകാനും കെട്ടുപിണഞ്ഞ ഭാഗങ്ങൾ അഴിച്ചെടുക്കാനും മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ടെന്നും രേണു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RECORD, HAIRCARE, LATESTNEWS, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360