SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ഇന്ത്യൻ ചട്ടം പാലിച്ച് പ്രവർത്തിക്കണം: മെറ്റയോട് കേന്ദ്രം

hn

ന്യൂഡൽഹി: ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും അൽഗോരിതം ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമാകണമെന്ന്, ഇവയുടെ മാതൃകമ്പനിയായ മെറ്റയോട് കേന്ദ്രസർക്കാർ. എന്ത് ഉള്ളടക്കം ആർക്ക് കാണിക്കണമെന്ന അൽഗോരിതം പരിഷ്കരിക്കണം. ഐ.ടി ചട്ടങ്ങൾ പാലിച്ചാകണം രാജ്യത്ത് പ്രവ‌ർത്തിക്കേണ്ടതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം അറിയിച്ചു. ഡീപ്ഫേക്ക്, മോർഫ് ഇമേജുകൾ, തെറ്റിദ്ധാരണയുണ്ടാക്കുന്ന, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കണ്ടന്റുകൾ എന്നിവ ഉടൻ നീക്കണം. എ.ഐ കണ്ടന്റുകൾ വ്യാപകമാകുന്നതിലും ആശങ്ക അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോ‌ർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. വെള്ളിയാഴ്ച നടന്ന ചർച്ചയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മെറ്റ ഉദ്യോഗസ്ഥർ കേന്ദ്രത്തോട് വിശദീകരിച്ചിരുന്നു. കൂടിക്കാഴ്ചകൾ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: H
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360