SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 കൂടി സാധുത

d

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ 30 ദിവസം സാവകാശം നൽകും. ഈ സമയത്തിനുള്ളിൽ പിഴയോ മറ്റു നിയമനടപടികളോ ഉണ്ടാവില്ല. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വാസ് ആക്ടിന്റെ ഭാഗമായ മാറ്റം ഇന്ന് നിലവിൽവരും.

1988ലെ മോട്ടർ വെഹിക്കിൾ ആക്ടിൽ 30 ദിവസം ഗ്രേസ് പിരീഡ് ഉണ്ടായിരുന്നു. 2019ലെ ഭേദഗതിയിൽ എടുത്തുകളഞ്ഞു. ഇത് പുനഃസ്ഥാപിക്കുകയാണ്. നിലവിൽ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു തന്നെ ഫീസ് അടച്ച് പുതുക്കാം. പക്ഷേ,​ പുതുക്കിയ തിയതി മുതൽ പ്രാബല്യത്തിൽ വരും. ഇതും മാറും. ലൈസൻസ് കാലാവധി തീരുന്ന തിയതി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്നു മുതൽ നടപ്പിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING LICENCE RENEWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360