SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

വിവാദ റീൽ; വിക്രമിന് നോട്ടീസ്, കുരങ്ങ്  കസ്റ്റഡിയിൽ

v

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്നാട് വനംവകുപ്പിന്റെ

നോട്ടീസ്. സിനിമാ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം വിക്രം നേരിട്ടെത്തി വിശദീകരണം നൽകണം.

ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ട കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഇഞ്ചംപാക്കത്തുള്ള രംഗനാഥന്റെ വീട്ടിൽ നിന്ന് കുരങ്ങിനെ കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഞായറാഴ്ചയാണ് കുരങ്ങുമൊത്തുള്ള വീഡിയോ വിക്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിവാദമായതോടെ വീഡിയോ നീക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIKRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360