
ന്യൂഡൽഹി: കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ജോലി നൽകുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീംകോടതി. നിയമനം നൽകാനുള്ള തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് എതിർകക്ഷികളോട് സുപ്രീംകോടതിയുടെ ചോദ്യം.
നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. നഷ്‌ടപരിഹാരം മാത്രം നൽകിയിരുന്നെങ്കിൽ ഇങ്ങനെ എതിർക്കുമായിരുന്നോ. സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ആളാണ് ദുരന്തത്തിൽ മരിച്ചതെങ്കിൽ മകനോ മകൾക്കോ ഭാര്യയ്‌ക്കോ ജോലി നൽകാൻ പാടില്ലേയെന്ന് കോടതി ആരാഞ്ഞു.
ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തു. വിശദമായി പിന്നീട് വാദം കേൾക്കും. 2025 സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |