
രാഹുൽ ഒപ്പമില്ല, കോലം കത്തിക്കും
ന്യൂഡൽഹി: ജാർഖണ്ഡിൽ പി.എസ്.സി ക്രമക്കേടുകളുടെ പേരിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം 23 ദിവസം പിന്നിട്ടതോടെ സമരരീതി മാറ്റാനൊരുങ്ങി പ്രതിഷേധക്കാർ. സഖ്യകക്ഷിയായ ജെ.എം.എമ്മുമൊത്ത് ഭരിക്കുന്ന സംസ്ഥാനത്ത് പ്രക്ഷോഭം കോൺഗ്രസിന് കുരുക്കാകുകയാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജി വയ്ക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാരിന് അന്ത്യശാസനം നൽകിയ വിദ്യാർത്ഥികൾ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ
20 ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് അറിയിച്ചു. യുവാക്കളെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തങ്ങളെ പരിഗണിക്കുന്നില്ല. സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കണം. പ്രശ്നപരിഹാരത്തിന് ഇടപെടാത്ത രാഹുലിന്റെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് പിന്തുണ വാഗ്‌ദാനം ചെയ്‌തെങ്കിലും രാഹുൽ ജാർഖണ്ഡിൽ പോയിരുന്നില്ല. അതിനിടെ പ്രക്ഷോഭത്തിന്റെ പേരിൽ പാർലമെന്റിലും ദേശീയ തലത്തിലും കോൺഗ്രസ് സൃഷ്‌ടിച്ച സമ്മർദ്ദത്തിന് ജാർഖണ്ഡ് വിഷയമുയർത്തി പകരം ചോദിക്കാനാണ് ബി.ജെ.പി നീക്കം. ഇന്നലെ ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോം മഞ്ച് നടത്തിയ പ്രതിഷേധത്തിൽ ഹേമന്ത് സോറന്റെയും രാഹുലിന്റെയും കോലം കത്തിച്ചിരുന്നു.
വിദ്യാർത്ഥിനികളുമായി
രാഹുലിന്റെ സംവാദം
സംവാദ പരിപാടിയായ 'ഛാത്രോം കീ ഗൂംഞ്ചി'ന്റെ നാലാം പതിപ്പിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥിനികളുമായി സംവദിക്കും. പൂനെയിൽ 22നാണ് പരിപാടി. ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെ കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്ന പ്രചാരണവും ഉയർത്തും.
പെൺകുട്ടികൾ നേരിടുന്ന വിദ്യാഭ്യാസ-തൊഴിൽ പ്രശ്‌നങ്ങളാണ് ചർച്ചയാകുക. കുടുംബ, സാമൂഹിക കടമ്പകളിൽ തട്ടി സ്വപ്‌നങ്ങൾ ഉടയുന്നതിലെ നിരാശ രാഹുൽ ചോദിച്ചറിയും. പൂനെയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് പങ്കെടുക്കുക. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ജൂൺ 17 ന് രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ നിന്നാരംഭിച്ച സംവാദ പരിപാടിയുടെ ഭാഗമാണിത്. ഡെറാഡൂണിലുംപ്രയാഗ്‌രാജിലുമായിരുന്നു മറ്റ് പരിപാടികൾ. ആദ്യ രണ്ട് സംവാദങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയായിരുന്നു വിഷയമെങ്കിൽ ഒരുവിൽ പ്രയാഗ്‌രാജിൽ യുവാക്കൾ നേരിടുന്ന തൊഴിൽ പ്രശ്‌നമാണ് രാഹുൽ ഉന്നയിച്ചത്.
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് കേസെടുക്കാനും ബുദ്ധിമുട്ടിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുന്നു
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്നതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ ഏറ്റുവാങ്ങിയ, സ്ഥലം മാറേണ്ടിവന്ന പെൺകുട്ടി ചർച്ചയാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |