SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

കന്നുകളെയും മയിലുകളെയും പരിപാലിച്ച് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്ഥിരം സന്ദർശകരായ മയിലുകൾക്കും വളർത്തു പശുക്കുട്ടികൾക്കും ഭക്ഷണം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ. ശനിയാഴ്‌ച സ്വാതന്ത്ര്യദിനാഘോഷത്തിനായി ചെങ്കോട്ടയിലേക്ക് പോകാൻ തലപ്പാവും പരമ്പരാഗത വസ്‌ത്രവും ധരിച്ച് തയ്യാറെടുക്കുന്നതിനിടെയാണ് മയിലുകൾ വന്നതെന്ന് പ്രധാനമന്ത്രി പറയുന്നു.

'എല്ലാ ദിവസവും രാവിലെ എന്റെ 'സുഹൃത്തുക്കൾക്ക്' ഭക്ഷണം നൽകുന്നത് ദിനചര്യയുടെ ഭാഗമാണ്. ശനിയാഴ്‌ച രാവിലെ, ചെങ്കോട്ടയിലേക്ക് പോകാനൊരുങ്ങുമ്പോൾ അവർ വന്നു. നേരത്തെ പോകുകയാണെന്ന് അവർക്ക് എങ്ങനെയോ മനസ്സിലായി"- മോദി ഇസ്റ്റഗ്രാമിൽ കുറിച്ചു.

വിദ്യാർത്ഥി പ്രതിഷേധ സമയത്ത് രാത്രി പോസ്റ്റു ചെയ്‌ത വീഡിയോ വൈറൽ ആയതിന് ശേഷം മോദി സമീപ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സജീവമായിട്ടുണ്ട്. സെൽഫി സ്റ്റൈൽ വീഡിയോകൾ,വ്യക്തിപരമായ ചിന്തകൾ,ദിനചര്യകൾ തുടങ്ങിയവ അദ്ദേഹം കൃത്യമായി പോസ്റ്റു ചെയ്യുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360