SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള: ചമ്പത് റായ്‌ക്ക് ക്ലീൻ ചിറ്റ്

READ ENGLISH VERSION

‌‌‌‌

champat-rai

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ്‌ക്ക് ക്ലീൻ ചിറ്റ്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉത്തർപ്രദേശ് സർക്കാരിന് കഴിഞ്ഞ ദിവസം കൈമാറിയ അന്തിമ റിപ്പോർട്ടിൽ ചമ്പത് റായ്‌ക്ക് പുറമെ മുൻ ട്രസ്റ്റംഗം അനിൽ മിശ്രയുടെയും പേരില്ലെന്നാണ് സൂചന. രണ്ടു പേർക്കെതിരെയും ആരോപണമുയർ‌ന്നിരുന്നുവെങ്കിലും, അവർക്ക് കൊള്ളയിൽ പങ്കില്ലെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കാണിക്ക എണ്ണാൻ നിയോഗിച്ചിരുന്നവ‌ർ ഉൾപ്പെടെ അറസ്റ്റിലായ 8 പേരാണ് ഉത്തരവാദികൾ. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണതലത്തിലെ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്ത‌ർപ്രദേശ് സർക്കാർ അന്തിമ റിപ്പോർട്ട് ട്രസ്റ്റിന് കൈമാറി. അതു പരിശോധിച്ച് ട്രസ്റ്റ് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണിത്.

എസ്.ഐ.ടിയിൽ മലയാളിയും

കൊള്ള പുറത്തു വന്നതിനു പിന്നാലെ, കഴിഞ്ഞ ജൂൺ 13നാണ് യോഗി ആദിത്യനാഥ് സർക്കാർ മൂന്നംഗ എസ്.ഐ.ടി രൂപീകരിച്ചത്. ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്,​ മലയാളിയായ റേഞ്ച് ഐ.ജി കിരൺ എസ്,​ധനകാര്യ സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവരാണ് അംഗങ്ങൾ. ജൂൺ 23ന് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് പൊലീസിൽ പരാതി നൽകിയതും, 8 പ്രതികളെ അറസ്റ്റ് ചെയ്‌തതും. ഇവരിപ്പോൾ ജയിലിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAMPAT RAI, LATESTNEWS, AYODHYA FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360