SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ

a
a

വി.ഡി. സതീശനെതിരെ 18 കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളാണെന്ന് സുപ്രീംകോടതിയിൽ റിപ്പോ‌ർട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയാണ് പട്ടികയിൽ ഒന്നാമത്. 89 കേസുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 29 കേസുകളിൽ പ്രതിയാണ്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവ‌ർക്കെതിരെ 19 കേസുകളുണ്ട്. പട്ടികയിൽ 5ാം സ്ഥാനത്താണ് കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിനെതിരെ 18 കേസുകൾ. സമരങ്ങൾക്കിടെ ഗതാഗതതടസമുണ്ടാക്കിയെന്ന കേസുകൾ അടക്കമാണിത്. 326 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. കേരളത്തിലെ 20ൽ 19 എം.പിമാർ അടക്കമാണിത്. തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌ക്കെതിരെ രണ്ടു കേസുകളുമുണ്ട്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന പൊതുതാത്പര്യഹർജിയിലാണ് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360