
ന്യൂഡൽഹി: ഓണം കേരളത്തിലെ 4,40,901 ഇ.പി.എഫ്.ഒ പെൻഷൻകാർക്ക് ഓഗസ്റ്റ് മാസത്തെ പെൻഷൻ തുക നേരത്തെ അക്കൗണ്ടിലെത്തി. തിരുവോണ ദിനമായ ആഗസ്റ്റ് 26-നാണ് വിതരണം ചെയ്തത്. സാധാരണ മാസാവസാനമാണ് ജീവനക്കാരുടെ പെൻഷൻ പദ്ധതി (ഇ.പി.എസ്)പ്രകാരമുള്ള തുക വിതരണം ചെയ്യുന്നത്.
ഇ.പി.എഫ്.ഒയുടെ സെൻട്രലൈസ്ഡ് പെൻഷൻ പേയ്‌മെന്റ് സിസ്റ്റം (സി.പി.പി.എസ്) വഴിയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. രാജ്യവ്യാപകമായി പെൻഷൻ വിതരണം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടുള്ള സാങ്കേതിക സംവിധാനമാണിത്.
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും നേരത്തേ അനുവദിച്ചതിനു പിന്നാലെയാണ് ഇ.പി.എഫ്.ഒയും പെൻഷൻ തുക നേരത്തേ ലഭ്യമാക്കിയത്. പെൻഷൻ സേവനങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമാക്കാനും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കാനും ഇ.പി.എഫ്.ഒ തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |