
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി നേതാവിന്റെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ. ബി.ജെ.പി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിംഗിന്റെ മകൻ സൗരഭ് സിംഗിന്റെ ഭാര്യ നിധി സിംഗിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ശശി സിംഗ്, സൗരഭ് സിംഗ്, ഇയാളുടെ വനിതാ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച വൈകിട്ട് ശശി സിംഗ് വീട്ടിലെത്തിയപ്പോഴാണ് നിധിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നിധിയുടെ സഹോദരനെത്തുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ബീഹാർ സ്വദേശിയായ നിധിയും സൗരഭും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്.വിവാഹത്തിനു മുമ്പും ശേഷവും സൗരഭിന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നെന്ന് നിധിയുടെ സഹോദരന്റെ പരാതിയിൽ പറയുന്നു.ഇതിന്റെ പേരിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു.അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |