SignIn
Kerala Kaumudi Online
Saturday, 29 August 2026 2.23 AM IST

യുജിസി നെറ്റ്: 84 വിഷയങ്ങളിലെ അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

ugc-net-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയുടെ 84 വിഷയങ്ങളിലെയും അന്തിമ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക യു.ജി.സി നെറ്റ് വെബ്‌സൈറ്റിൽ ഉത്തരസൂചിക പരിശോധിക്കാം.

ആഗസ്റ്റ് 16ന് പുറത്തിറക്കിയ താൽക്കാലിക ഉത്തരസൂചികയ്‌ക്കെതിരെ ലഭിച്ച പരാതികളും എതിർപ്പുകളും പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. സാങ്കേതിക തടസത്തെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷ പുനഃക്രമീകരിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളുടെ പുനഃപരീക്ഷ സെപ്തംബർ 9, 10 തീയതികളിലാണ്. അന്തിമ ഉത്തരസൂചികയ്ക്ക് പിന്നാലെ യു.ജി.സി നെറ്റ് ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ടി.എ അറിയിച്ചു. ഇതിനു പുറമേ സി.എസ്.ഐ.ആർനെറ്റ്, ഐ.സി.എ.ആർ, എ.ഐ.ഇ.ഇ.എ(പി.ജി), എ.ഐ.സി.ഇ(പി.എച്ച്.ഡി) 2026 പരീക്ഷകളുടെ ഫലങ്ങളും ഈ ഘട്ടത്തിൽ പ്രസിദ്ധീകരിക്കുമെന്ന് എൻ.ടി.എ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC NET, UGC NET EXAM, UGC NET FINAL ANSWER KEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360