ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. വാത്മീകി അഴിമതിക്കേസിൽ
ആരോപണവിധേയനാണ് നാഗേന്ദ്ര. കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിനിടെയാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. ഇതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. കേസിൽ നാഗേന്ദ്രയെ വിചാരണ ചെയ്യാൻ സി.ബി.ഐ ഗവർണറോട് അനുമതി തേടിയിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപനം. സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ മന്ത്രിയായിരുന്നു. വാത്മീകി കോർപ്പറേഷൻ അഴിമതി ആരോപണത്തിന് പിന്നാലെ 2024 ജൂണിൽ രാജിവച്ചു. ഡി.കെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ വീണ്ടും മന്ത്രിസഭയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |