കാഠ്‌മണ്ഡു: നേപ്പാളിൽ പ്രളയത്തിനിടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മലുകൾ മോഷ്‌ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മദൻ ഗുരുംഗ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൃതശരീരത്തിൽനിന്ന് കമ്മലുകൾ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
41 സെക്കന്റെ ദൈർഘ്യമുള്ള വീഡിയോയിൽ രണ്ടുപേർ മരത്തടികളുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതും തുടർന്ന് മുടിയിൽ പിടിച്ചുനിർത്തിയശേഷം കമ്മലുകൾ അഴിച്ചെടുക്കുന്നതും കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.വ്യാഴാഴ്‌ച ഭാരത്‌പൂരിലെ പൊഖറ ബസ് പാർക്ക് പരിസരത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
നാരായണി നദിയിലേക്ക് ഒഴുകിപ്പോയ പ്രളയബാധിതയുടെ മൃതദേഹത്തിൽനിന്നാണ് ഇവർ കമ്മലുകൾ മോഷ്‌ടിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രളയബാധിതർ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇരകളെ ലക്ഷ്യമിട്ടുള്ള കൊള്ളയോ മനുഷ്യത്വരഹിതമായ മറ്റെന്തെങ്കിലും പ്രവൃത്തികളോ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |