SignIn
Kerala Kaumudi Online
Monday, 25 May 2026 3.47 PM IST

സാക്ഷാൽ ഹിറ്റ്‌മാന്റെ ആ റെക്കാഡും കൊഹ്‌ലിക്ക് മുന്നിൽ വീണു, ഐപിഎല്ലിൽ മിന്നും ഫോമിൽ താരം

kohli

ബംഗളൂരു: നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കഴിഞ്ഞദിവസം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 43 റൺസിന് തോൽപ്പിച്ച് ഈ സീസണിലെ തങ്ങളുടെ വിജയ തേരോട്ടം തുടർന്നിരുന്നു. ഹോം ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്‌ത ആർസിബി 20 ഓവറിൽ‌ അടിച്ചുകൂട്ടിയത് 250 റൺസാണ്. ഇതിൽ എടുത്തുപറയേണ്ട ഇന്നിംഗ്‌സായിരുന്നു തീപ്പൊരി തുടക്കം നൽകിയ കൊഹ്‌ലിയുടേത്. 18 പന്തിൽ 28 റൺസ് നേടിയാണ് വിരാട് പുറത്തായത്.

പക്ഷെ ഇന്നലെ പുറത്തായപ്പോഴേക്കും ഒരു പുതിയ റെക്കാഡ് കൊഹ്‌ലി കുറിച്ചിരുന്നു. ഒരൊറ്റ എതിർ ടീമിനെതിരെ ഏറ്റവും കൂടുതൽ റൺ നേടിയ താരം എന്ന രോഹിത്ത് ശർമ്മയുടെ റെക്കാഡ് ആണ് പഴങ്കഥയായത്. സിഎസ്‌കെയ്‌ക്കെതിരെ 1174 റൺസാണ് കൊഹ്‌ലി ഇതുവരെ അടിച്ചെടുത്ത‌ത്. രോഹിത്തിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ 1161 റൺസാണ് ഇവിടെ വഴിമാറിയത്. ഇതേ ലിസ്റ്റിൽ മൂന്നാം സ്ഥാനവും ഇപ്പോൾ കൊഹ്‌ലിക്കുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരെ കൊഹ്‌ലി ഇതുവരെ 1159 റൺസ് നേടിയിട്ടുണ്ട്.

ടിം ഡേവിഡ് (25 പന്തിൽ പുറത്താകാതെ 70), ക്യാപ്റ്റൻ രജത് പാട്ടിദാർ (19 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ 99 റൺസ് കൂട്ടുകെട്ടും, ദേവ്‌ദത്ത് പടിക്കൽ (29 പന്തിൽ 50), കൊ‌ഹ്‌ലി‌ക്കൊപ്പം‌ ഫിൽ സാൾട്ട് (30 പന്തിൽ 46) എന്നിവരുടെ ഗംഭീര തുടക്കവുമാണ് നേരത്തെ ആർസിബിയെ 250 എന്ന പടുകൂറ്റൻ സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക് തുടക്കം ഒട്ടും മികച്ചതാക്കാൻ കഴിഞ്ഞില്ല. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് (7), ആയുഷ് മാത്രെ (1), സഞ്ജു സാംസൺ (9) എന്നിവർ 30 റൺസ് ടീം നേടുമ്പോഴേക്ക്‌ പുറത്തായി.

സർഫറാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് (25 പന്തിൽ 50), പ്രശാന്ത് വീർ (29 പന്തിൽ 43), ബോളർ ജാമി ഓവർടൺ (16 പന്തിൽ 43) എന്നിവർ പൊരുതിയെങ്കിലും രണ്ട് പന്ത് ബാക്കിനിൽക്കെ 207 റൺസിന് ചെന്നൈ കൂടാരം കയറി. നിലവിൽ ഐപിഎൽ പട്ടികയിൽ പത്താമതാണ് സിഎസ്‌കെ. 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറാണ് സിഎസ്‌കെയെ തകർത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CSKVS RCB, IPL, NEW RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360