SignIn
Kerala Kaumudi Online
Monday, 11 May 2026 4.34 AM IST

ഇന്ത്യൻ ട്വന്റി-20 ടീം തലൈവരാകാൻ സഞ്ജു

Increase Font Size Decrease Font Size Print Page

sanju

മുംബയ്: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി വിവരം. ക്യാപ്ടൻ സൂര്യകുമാർ യാദവ് മോശം ഫോമിൽ തുടരുന്നതിനാലാണ് പകരക്കാരനെ തേടാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പ് നേടിത്തന്ന ക്യാപ്‌ടനാണ് 35 കാരനായ സൂര്യകുമാർ.

സൂര്യയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യർ‌ക്കായിരുന്നു ആദ്യം മുൻതൂക്കം. എന്നാൽ ലോകകപ്പിലും ഐ.പി.എല്ലിലുമുൾപ്പടെ മികച്ച ഫോം തുടരുന്ന സഞ്ജുവിലേക്ക് സെലക്ടർമാർ തിരിയുകയായിരുന്നുവെന്നാണ് വിവരം. ലോകകപ്പിൽ പ്ലെയർ ഒഫ് ദ ടൂർണമെന്റായിരുന്നു. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാണെന്നതും സഞ്ജുവിന്റെ സാദ്ധ്യത കൂട്ടുന്നു. ഇന്ത്യൻ ട്വന്റി-20 ടീമിൽ സ്ഥിരമല്ലാത്തത് ശ്രേയസിന് തിരിച്ചടിയാണ്. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി അന്താരാഷ്‌ട്ര ട്വന്റി-20 മത്സരം കളിച്ചത്.

ജൂൺ, ജൂലായ് മാസങ്ങളിൽ അയർലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി-20 പരമ്പരകളിൽ സൂര്യ ക്യാപ്ടനായി തുടർന്നേക്കും.

TAGS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360