SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

കാശ്മീരിനെ പാക് ഭാഗമാക്കി തെറ്റായ ഭൂപടം: തിരുത്തി ഇന്ത്യ

s

ധാക്ക: ബംഗ്ലാദേശിൽ നടന്ന പരിപാടിയിൽ ജമ്മു കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കിയുള്ള തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിൽ എതിർപ്പറിയിച്ച് ഇന്ത്യ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ നടന്ന സെമിനാറിനിടെയാണ് സംഭവം. ഭൂപടം കാണിച്ചയുടൻ ഇത് തെറ്റാണെന്നും ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ സെക്കൻഡ് സെക്രട്ടറി പൂജ കുമാരി ഝാ പറഞ്ഞു. ഇത് പ്രതീകാത്മക ചിത്രീകരണം മാത്രമാണെന്ന് സെമിനാർ അവതരിപ്പിച്ചിരുന്ന മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അഹമ്മദ് താരിഖ് കരീം മറുപടി നൽകി. ഇന്ത്യയിലെ മുൻ ബംഗ്ലാദേശ് ഹൈക്കമ്മിഷണറാണ് കരീം. എന്നാൽ ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് തെറ്റായി രേഖപ്പെടുത്തിയെന്നും പൂജ വ്യക്തമാക്കി. പിന്നാലെ വിഷയം ശ്രദ്ധിച്ചെന്ന് കരീം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360