
വാഷിംഗ്ടൺ: എ.ഐ കമ്പനിയായ ഓപ്പൺ എ.ഐ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചെന്ന ആരോപണവുമായി ടെക് ഭീമൻ ആപ്പിൾ രംഗത്ത്. യു.എസിലെ വടക്കൻ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ ഓപ്പൺ എ.ഐയ്ക്കെതിരെ ആപ്പിൾ കേസ് ഫയൽ ചെയ്തു.
തങ്ങളുടെ രഹസ്യ ഹാർഡ്‌വെയർ ഡിസൈനുകൾ, നിർമ്മാണ പ്രക്രിയകൾ, വിതരണ ശൃംഖല തന്ത്രങ്ങൾ തുടങ്ങിയവ ഓപ്പൺ എ.ഐ ചോർത്തിയെന്നാണ് ആപ്പിളിന്റെ ആരോപണം. കമ്പനിയിലെ മുൻ ജീവനക്കാരെ ഉപയോഗിച്ചാണ് കൈവശപ്പെടുത്തിയതെന്നും ആപ്പിൾ പറയുന്നു.
ആപ്പിളിലെ മുൻ ഉന്നത ഉദ്യോഗസ്ഥരായ ചാംഗ് ലിയു, ടാംഗ് താൻ എന്നിവർക്കെതിരെയും കേസുണ്ട്. ഇവർ കമ്പനി വിടുന്നതിന് മുമ്പ് രഹസ്യ വിവരങ്ങൾ ഇ-മെയിലുകളിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും മാറ്റിയെന്നും പറയുന്നു. കമ്പനി വിട്ട 400 ലേറെ പേർ ഓപ്പൺ എ.ഐയിൽ ജോലി ചെയ്യുന്നുണ്ടെന്നും ആപ്പിൾ പരാതിയിൽ ഉന്നയിച്ചു.
അതേ സമയം, ആരോപണങ്ങൾ ഓപ്പൺ എ.ഐ നിഷേധിച്ചു. 2022ലാണ് ചാറ്റ് ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനെ അവതരിപ്പിച്ച് ഓപ്പൺ എ.ഐ സൈബർ ലോകത്ത് തരംഗം സൃഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |