
കംപാല: വടക്കു-കിഴക്കൻ പ്രദേശമായ കരമോജയിൽ സമീപ ആഴ്ചകളിൽ 16 പേർ പട്ടിണി മൂലം മരിച്ചെന്ന് ഉഗാണ്ടൻ സർക്കാർ. പ്രദേശത്ത് കടുത്ത വരൾച്ചയാണ്. ഏപ്രിൽ മുതൽ മഴയില്ലാത്തതിനാൽ കൃഷി നശിച്ചു. കാലാവസ്ഥാ വ്യതിയാനവും വന നശീകരണവും മൂലം പ്രദേശത്ത് വരൾച്ച രൂക്ഷമാവുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വരൾച്ച ബാധിത മേഖലകളിലേക്ക് കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. അടിയന്തര സഹായ വിതരണം തുടങ്ങിയെന്ന് സർക്കാർ പറയുന്നു. 2022ൽ 2,200ലേറെ പേരാണ് വടക്കു-കിഴക്കൻ ഉഗാണ്ടയിൽ പട്ടിണിയും അനുബന്ധ രോഗങ്ങളും മൂലം മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |