SignIn
Kerala Kaumudi Online
Thursday, 23 July 2026 4.04 AM IST

12 നാവികരെ രക്ഷപ്പെടുത്തി ഇന്ത്യയോട് നന്ദി പറഞ്ഞ് ചൈന

d

ന്യൂഡൽഹി: കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്ന് 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച് ചൈന. ചൈന ഇന്ത്യയിൽ നിയമിച്ച പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാനാണ് നന്ദി അറിയിച്ചത്.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുകയാണെന്നും സൈന്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണവും ആശയവിനിമയവും വേണമെന്നും അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ജൂണിൽ, കേരള തീരത്ത് തീപിടിച്ച് പൊട്ടിത്തെറിച്ച ഒരു ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ മറക്കില്ല. ചൈനയും ഇന്ത്യയും പ്രധാനപ്പെട്ട അയൽക്കാരാണ്, രണ്ടു രാജ്യങ്ങളും വികസനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും നിർണായക ഘട്ടത്തിലാണ്. ചൈന-ഇന്ത്യ ബന്ധം പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360