
കീവ്: ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് യുക്രെയിനിൽ സൈനിക മേധാവി ജനറൽ ഒലെക്സാണ്ടർ സിർസ്കിയെ പുറത്താക്കി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണിത്. സൈനിക നേതൃത്വത്തോടുള്ള എതിർപ്പുകളാണ് ജനങ്ങളെ തെരുവിലിറക്കിയത്. പുതിയ സൈനിക മേധാവിയായി മൈഖൈലോ ഡ്രപറ്റിയെ (43) നിയമിച്ചു. നേരത്തെ യുക്രെയിൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെയും സെലൻസ്‌കി മാറ്റിയിരുന്നു. സിർസ്‌കിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഫെഡോറോവിന്റെ മാറ്റത്തിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |