SignIn
Kerala Kaumudi Online
Thursday, 23 July 2026 4.06 AM IST

സമാധാനപ്രിയർ ഇവിടെയുണ്ടേ...

s

സമാധാനം ആഗ്രഹിക്കാത്തവർ ആരുമില്ല... അതിന് വേണ്ടി ഏത് അറ്റം വരെയും പോവും ചിലർ. അതിപ്പോൾ യാത്രയായലും. എന്നാൽ ഇനി ആ യാത്ര ഈ രാജ്യങ്ങളിലാവാം. 2026 ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം സമാധാനമുള്ള നാടായി ആദ്യ ഒന്നിൽ ഇടംപിടിച്ചിരിരിക്കുകയാണ് ഐസ്‌ലൻഡ്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

സമൂഹത്തിലെ സുരക്ഷിതത്വവും ഭദ്രതയും ആഭ്യന്തര രാജ്യാന്തര സംഘർഷങ്ങൾ, സൈനികവത്കരണം എന്നിങ്ങനെ മൂന്നു പ്രധാന മേഖലകളിൽ നിന്നുള്ള 23 സൂചകങ്ങൾ വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. ലോകത്തെ 163 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇതിനായി ശേഖരിച്ചു. ആദ്യ പത്തിൽ യഥാക്രമം ഐസ്‌ലൻഡ്, ന്യൂസീലൻഡ്, സ്വിറ്റ്‌സർലൻഡ്, സ്ലൊവേനിയ, അയർലൻഡ്, ഓസ്ട്രിയ, പോർച്ചുഗൽ, സിംഗപ്പൂർ, ഫിൻലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സമാധാന പട്ടികയിൽ ഇടംപിടിച്ചു.

ഐസ്‌ലൻഡ്

തുടർച്ചയായ 19ാം വർഷമാണ് ഭൂമിയിലെ ഏറ്റവും സമാധാനമുള്ള നാടായി ഐസ്‌ലൻഡ് മാറുന്നത്. സ്വന്തമായി ഒരു സൈന്യം പോലുമില്ല ഐസ്‌ലൻഡിന്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള ഇവിടെ ജനജീവിതം ശാന്തവും സമാധാനം നിറഞ്ഞതുമാണെന്ന് ഈ പഠനം പറയുന്നത്. നിരവധി കാഴ്ചകൾ കാണാനാവുന്ന നാടുകൂടിയാണിത്. റിംഗ് റോഡുകൾ, ഭൂഗർഭ താപ നീരുറവകളായ ബ്ലൂ ലഗൂണും കരിമണൽ ബീച്ചുകളും വെള്ളച്ചാട്ടങ്ങളും കൂറ്റൻ ഹിമാനികളും മറ്റൊരു സവിശേഷതയാണ്.

ന്യൂസീലൻഡ്

രാഷ്ട്രീയ സുസ്ഥിരതയിലും കുറഞ്ഞ കുറ്റകൃത്യനിരക്കിലും മുന്നിലുള്ള ന്യൂസീലൻഡാണ് പട്ടികയിൽ രണ്ടാമത്. സഞ്ചാരികൾക്ക് സുരക്ഷിതത്വം നൽകുന്ന ഈ രാജ്യം സാഹസിക യാത്രകളെ സ്‌നേഹിക്കുന്നവരുടെ പ്രിയയിടമാണ്. സാഹസിക വിനോദങ്ങളുടെ കേന്ദ്രമായ ക്വീൻസ് ടൗൺ, ഭൂഗർഭതാപ നീരുറവകളുടെ അദ്ഭുതം തീർക്കുന്ന റോട്ടോറുവ, കടൽത്തീരങ്ങൾ എന്നിവ ഇവിടേക്ക് ആകർഷിക്കുന്നു.

സ്വിറ്റ്‌സർലൻഡ്

സമാധാന സൂചികയിൽ മൂന്നാമത്തെ രാജ്യം. സുരക്ഷയെ സ്വന്തം പര്യായമായി കരുതുന്നു. പ്രകൃതിഭംഗിയാണ് സ്വിറ്റ്‌സർലൻഡിന്റെ സമ്പത്ത്. കൃത്യനിഷ്ഠ പാലിക്കുന്ന പൊതുഗതാഗത സംവിധാനവും കുറഞ്ഞ കുറ്റകൃത്യ നിരക്കും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ആൽപ്‌സ് പർവതനിരകളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള ഗ്ലേസിയർ എക്‌സ്പ്രസിലൂടെയുള്ള ട്രെയിൻ മറ്റൊരു ആകർഷണം.

സ്ലൊവേനിയ

യൂറോപ്പിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ നിഴലിലായി പോവാറുള്ള നാടാണ് സ്ലൊവേനിയ. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നാടുകളിലൊന്ന്. വിശാലമായ മുന്തിരിത്തോട്ടങ്ങൾക്കും പ്രസിദ്ധമാണ് സ്ലൊവേനിയ. ഒരു സിനിമയിലെ ദൃശ്യം പോലെ സുന്ദരമാണ് ബ്ലെഡ് തടാകം. പ്രകൃതി സ്‌നേഹികൾക്കും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും സ്വർഗമാവും ട്രിഗ്ലാവ് നാഷണൽ പാർക്ക്. ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങൾ നിറഞ്ഞ തലസ്ഥാനത്തെ ഓൾഡ് ടൗണും സഞ്ചാരികളെ ആകർഷിക്കാറുണ്ട്.

അയർലൻഡ്

പച്ചപ്പു നിറഞ്ഞ ഗ്രാമീണ ഭംഗിയും നാട്ടുകാരുടെ ആതിഥ്യ മര്യാദയും കൊണ്ട് സഞ്ചാരികളുടെ മനം കവർന്ന നാടാണ് അഞ്ചാമതുള്ള അയർലൻഡ്. ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ പ്രിയ കേന്ദ്രം. ലോകത്തിലെ ഏറ്റവും മനോഹരമായ തീരദേശ യാത്രയുടെ അനുഭവം സമ്മാനിക്കുന്ന വൈൽഡ് അറ്റ്‌ലാന്റിക് വേ, സമുദ്രത്തിന് അഭിമുഖമായി നിൽക്കുന്ന ക്ലിഫ്‌സ് ഒഫ് മോഹർ, പുരാതന കോട്ടകൾ എന്നിവയെല്ലാം അയർലൻഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEACE COUNTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360