
ധാക്ക: ബംഗ്ലാദേശിന്റെ പ്രസിഡന്റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവ് മിർസ ഫാഖ്രുൽ ഇസ്ലാം ആലംഗീറിനെ (78) തിരഞ്ഞെടുത്തു. ഇന്ന് അധികാരമേൽക്കും. തദ്ദേശ സ്വയംഭരണ - സഹകരണ മന്ത്രിയായിരുന്നു. 1996 മുതൽ വിവിധ ഘട്ടങ്ങളിലായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിർസ, ഖാലിദ സിയ പ്രധാനമന്ത്രിയായിരിക്കെ കൃഷി, സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നു. 2011 മുതൽ കഴിഞ്ഞ 13 വരെ ബി.എൻ.പിയുടെ സെക്രട്ടറി ജനറലായിരുന്നു. പ്രസിഡന്റുമാരെ രാഷ്ട്രീയ സമവായത്തിലൂടെയാണ് ബംഗ്ലാദേശിൽ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ 35 വർഷത്തിനിടെ ആദ്യമായി പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മിർസയെ തിരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ റിട്ട. കേണൽ ഒലി അഹമ്മദിനെ മിർസ പരാജയപ്പെടുത്തി. 225 എം.പിമാരുടെ പിന്തുണ മിർസയ്ക്ക് ലഭിച്ചു. ഒലി 88 വോട്ടിൽ ചുരുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |