
ബാൻഗീ: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മണ്ണിടിച്ചിലിനെ തുടർന്ന് സ്വർണ ഖനി തകർന്ന് 100 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച നാന മാംബെരെ പ്രവിശ്യയിൽ കാമറൂൺ അതിർത്തിക്ക് സമീപമായിരുന്നു സംഭവം. 49 മരണമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മരണം 100 കടന്നെന്നും നിരവധി പേർ മണ്ണിനടിയിലായെന്നും റെഡ് ക്രോസ് വോളന്റിയർമാരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സുരക്ഷാ സംവിധാനങ്ങളോ ആധുനിക ഉപകരണങ്ങളോ ഖനിയിലുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനവും കാര്യക്ഷമമല്ലെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |