മൊഗാദിഷു : സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ചരക്ക് കപ്പൽ റാഞ്ചിയതായി റിപ്പോർട്ട്. തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള എം.വി ലുതുഫ് എന്ന ചരക്ക് കപ്പലാണ് സൊമാലി.യൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് വിവരം. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ ഗാർഡുകളുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 26ന് എം.വി സ്വാർഡ് എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ട കൊള്ലക്കാരാണ് ഈ സംഭവത്തിന് പിന്നിലും എന്നാണ് വിവരം. തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ റാഞ്ചിയ കപ്പലിന് സമീപം എത്തിയതായും റിപ്പോർട്ടുണ്ട്. തുർക്കിയുടെ ഹെലികോപ്ടറുകളും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |