SignIn
Kerala Kaumudi Online
Friday, 21 August 2026 9.23 AM IST

ഇന്ത്യൻ നാവികരെ ബന്ദികളാക്കി കടൽക്കൊള്ളക്കാർ

f

ഇസ്‌താംബുൾ: ആറ് ഇന്ത്യക്കാർ അടക്കം പത്ത് നാവികരെ ബന്ദികളാക്കി സൊമാലിയൻ കടൽക്കൊള്ളക്കാർ. തുർക്കിഷ് ചരക്കുക്കപ്പലായ എം.വി ലുതൂഫിലെ ജീവനക്കാരാണിവർ. തിങ്കളാഴ്ച സൊമാലിയൻ തീരത്തിന് സമീപത്ത് കൂടി സഞ്ചരിക്കവേ, ആയുധധാരികളായ എട്ടുകൊള്ളക്കാർ കപ്പലിലേക്ക് കടക്കുകയായിരുന്നു. സൊമാലിയയിലെ മൊഗാദിഷുവിലുള്ള തുർക്കി സൈനിക ബേസിലേക്ക് ആയുധങ്ങളും ഉപഗ്രഹ ഉപകരണങ്ങളുമായി വരികയായിരുന്നു കപ്പൽ. കപ്പൽ നിലവിൽ വടക്കൻ സൊമാലിയൻ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തുർക്കിഷ് സൈന്യത്തിന്റെ ഹെലികോപ്ടറുകളെയും ഡ്രോണുകളെയും നിരീക്ഷണത്തിനായി വിന്യസിച്ചു. ഇതിനിടെ,​ എറിത്രിയ പതാക വഹിക്കുന്ന സീമൾ എന്ന എണ്ണ ടാങ്കറിനെ ഇന്നലെ ഏഥൻ ഉൾക്കടലിൽ വച്ച് കൊള്ളക്കാർ റാഞ്ചി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360