SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.40 AM IST

മുൻ എം.പി ജോയ്‌സ് ജോർജ്ജിന്റെ പിതാവ് നിര്യാതനായി

hobpjgeorge

ചെറുതോണി: മുൻ എം.പി ജോയ്‌സ് ജോർജ്ജിന്റെ പിതാവും മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കപ്യാരുമമലയിൽ (പാലിയത്ത് )പി.ജെ ജോർജ്ജ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും. വാഴത്തോപ്പ് സഹകരണ ബാങ്ക് സ്ഥാപക സെക്രട്ടറിയും ദീർഘകാലം പ്രസിഡന്റും ഡയറക്ടറുമായിരുന്നു. കോൺഗ്രസ് ഇടുക്കി ബ്ളോക്ക് പ്രസിഡന്റ്,ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മുവാറ്റുപുഴ ആയവനയിൽ ജനിച്ച് അദ്ദേഹം നിർമ്മല കോളേജിലെ പഠനത്തിന് ശേഷം 1960കളിലാണ് ഇടുക്കി വാഴത്തോപ്പിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ:മേരി മാനത്തൂർ. മക്കൾ:ജെസ്റ്റിൻ,റാണി,സിസ്റ്റർ സീജ മരിയ (ഫാത്തിമ മാത ഹയർ സെക്കണ്ടറി സ്‌കൂൾ കൂമ്പൻപാറ),സ്മിത,അഡ്വ.ജോർജിജോർജ് (മുൻ ജില്ലാ പഞ്ചായത്ത് അംഗം),അഡ്വ. രാജീവ് ജ്യോതിഷ് (ഗവ.പ്ലീഡർ എറണാകുളം) മരുമക്കൾ:അനൂപ ജോയ്‌സ് (സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂൾ വാഴത്തോപ്പ്),ജിസ് ജെസ്റ്റിൻ,പരേതനായ ഡേവിസ് ജോബ്, ജിനോ സെബാസ്റ്റ്യൻ,സുനി ജോർജ്ജി,അഡ്വ.അഞ്ചു ജ്യോതിഷ് (ജെയിൻ യൂണിവേഴ്‌സിറ്റി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA