SignIn
Kerala Kaumudi Online
Thursday, 10 September 2026 5.07 AM IST

തുമ്പൂർമുഴി മോഡലിന്റെ വിജയം, കാണാം 'അഴകോടെ ആലപ്പുഴ'

s
ആലപ്പുഴ കളർകോടുള്ള എയറോബിക് കംപോസ്റ്റ് യൂണിറ്റും സമീപത്ത് ബൈപാസ് റോഡ് മീഡി​യനി​ലെ പൂന്തോട്ടവും.

ആലപ്പുഴ:മാലിന്യ സംസ്‌കരണം പൊല്ലാപ്പായി കാണുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി 'അഴകോടെ ആലപ്പുഴ'.

ആലപ്പുഴ നഗരസഭയുടെ ശുചിത്വ,​ മാലിന്യ സംസ്കരണ കാമ്പെയിനാണ് 'നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ".

ബ്രഹ്മപുരത്തെ പോലെ,​ ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങൾ നഗരത്തോടു ചേർന്നുള്ള സർവ്വോദയപുരത്ത് തള്ളുകയായിരുന്നു. നാട്ടുകാർ എതിർത്തതോടെ ഇത് അവസാനിച്ചു. തുടർന്നാണ് ആലപ്പുഴ എം.എൽ.എയായിരുന്ന മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണം ആരംഭിച്ചത്.

മാലിന്യങ്ങൾ തരം തിരിച്ച് വളമാക്കും. വാർഡുകളിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ പുലർച്ചെ 5.30 മുതൽ രാത്രി 10 വരെ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാം. ഓരോ ബിന്നിലും മാലിന്യം 90 ദിവസത്തിനകം അഴുകി വളമാകും. ഈ വളം ഉപയോഗിച്ചാണ് നഗരസഭ പച്ചക്കറി, പൂ കൃഷികൾ നടത്തുന്നത്. മാലിന്യം എത്തിക്കാൻ ബുദ്ധിമുട്ടുള്ള വീടുകളിൽ നൽകിയിട്ടുള്ള കിച്ചൻ ബിന്നുകളിൽ മാലിന്യം വളമാക്കാം. അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്കാണ് നൽകുന്നത്.

 36 എയ്റോബിക് പ്ലാന്റുകളിൽ 456 എയ്റോബിക് ബിന്നുകൾ

 10,020 വീടുകളിൽ കിച്ചൻ ബിന്നുകൾ

90 ദിവസത്തിനകം വളം

എയ്റോബിക് യൂണിറ്റിൽ 15 ബിന്നുകൾ വരെ.

ഒരു ബിന്നിലെ മാലിന്യം 90 ദിവസമാകുമ്പോൾ വളമാകും.

വായു കടക്കുന്ന ടാങ്കാണ് ബിൻ

അകത്തെ 70 ഡിഗ്രി ചൂടിൽ അണുക്കൾ നശിക്കും.

വെള്ളം ഇറങ്ങാത്തതിനാൽ ദുർഗന്ധവും ഈച്ചയും ഇല്ല

സൗജന്യമായി വളം ഇവിടെ നിന്ന് വാങ്ങാം.

അതിർത്തി കടന്ന അംഗീകാരം

ഫിലിപ്പീൻസിലെ മനിലയിൽ ജനുവരിയിൽ നടന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പങ്കെടുത്തു. കോൺഫറൻസിന് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിൽ ഒന്നുമാണ് ആലപ്പുഴ.

അഴകോടെ ആലപ്പുഴ പദ്ധതിക്കും മാലിന്യത്തിൽ നിന്ന് വളവും അതുപയോഗിച്ചുള്ള കൃഷിക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 52 വാർഡുകളിൽ 15ലേറെ വാർഡുകൾക്ക് സമ്പൂർണ്ണ ശുചിത്വപദവി കിട്ടി.

സൗമ്യരാജ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPUZA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA