SignIn
Kerala Kaumudi Online
Thursday, 17 September 2026 2.11 AM IST

കോഴിക്കോട് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ

russian

കോഴിക്കോട്: കൂരാച്ചുണ്ടിൽ ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മിഷൻ അടിയന്തരമായി റിപ്പോർട്ട് തേടി. റഷ്യൻ യുവതിയുടെ മൊഴിയെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ദ്വിഭാഷിയുടെ സഹായവും തേടും. യുവതിയ്‌ക്ക് റഷ്യൻ ഭാഷ മാത്രമേ അറിയൂ എന്നതിനാലാണിത്.

മാസങ്ങൾക്ക് മുൻപാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം 27കാരിയായ യുവതി ഇവിടെയെത്തിയത്. ഈ യുവാവുമായി യുവതി വഴക്കിട്ടിരുന്നതായും തുടർന്ന് ടെറസിൽ നിന്നും ചാടിയാണ് പരിക്കേറ്റതെന്നുമാണ് നാട്ടുകാർ അറിയിച്ചത്. യുവാവിനെ കണ്ടെത്താനായില്ല. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്. ആദ്യം കൂരാച്ചുണ്ട് ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും യുവതിയെ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

തിങ്കളാഴ്‌ച കാർയാത്രക്കിടയിലും യുവതിയും യുവാവും തമ്മിൽ തർക്കിച്ചിരുന്നതായും കാർ നിർത്തി യുവതി നിലവിളിച്ച് പുറത്തേക്കിറങ്ങിയതായും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. പേരാമ്പ്ര പൊലീസിനോടാണ് സംഭവം നാട്ടുകാർ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIAN LADY, INJURED, HOSPITALISED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA