SignIn
Kerala Kaumudi Online
Saturday, 12 September 2026 10.32 AM IST

അദ്ധ്യാപികയുടെ കൊലപാതകം: ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ

kk

കട്ടപ്പന: നഴ്സറി സ്കൂൾ അദ്ധ്യാപികയെ കൊന്ന് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് വനത്തിൽ നിന്ന് പിടികൂടി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുമുകളേൽ പി.ജെ. വത്സമ്മ (അനുമോൾ- 27) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷാണ് (പക്കു- 29) കുമളി വനമേഖലയിൽ നിന്ന് പിടിയിലായത്.

കഴിഞ്ഞ 21ന് വൈകിട്ടാണ് മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. 18 മുതൽ അനുമോളെ കാണാനില്ലായിരുന്നു. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയതും, വിവാഹബന്ധം വേർപെടുത്താൻ തുനിഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ ദിവസം രാത്രി മദ്യപിച്ച വിജേഷ് അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു.

ഒളിവിൽപ്പോയ പ്രതിക്കായി കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി പരിശോധന നടന്നുവരികയായിരുന്നു. കൊലയ്ക്ക് ശേഷം ഇയാൾ ഭാര്യയുടെ ഫോൺ വിൽക്കുകയും സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA