SignIn
Kerala Kaumudi Online
Saturday, 26 September 2026 11.08 AM IST

എച്ച്.യു.ഐ.ഡി: സ്വർണ വ്യാപാരികൾ സമരത്തിലേക്ക്

കൊച്ചി: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിക്കണമെന്ന നിർദ്ദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. എച്ച്.യു.ഐ.ഡി പതിക്കുന്നതിന് ആറ് മാസം സാവകാശം അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. സമരത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് കരിദിനം ആചരിക്കും. മൂന്നിന് കൊച്ചി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഓഫീസിനു മുന്നിലും അഞ്ചിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും.

യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിസന്റ് റോയ് പാലത്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി സി വി. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്, അർജുൻ ഗേക്‌വാദ്, കെ.എം. സ്കറിയാച്ചൻ, വിനീത് കാസർകോട്, രത്നകല രത്നാകരൻ, വിൽസൺ ഇട്ടിയവിര, സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, പി കെ. ഗണേഷ്, എസ്. പളനി അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, എൻ.വി. പ്രകാശ്, അരുൺ നായ്ക്, കണ്ണൻ ശരവണ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360