കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആയിക്കോട് മലയിൽ രണ്ട് ആടുകളെ
അജ്ഞാത ജീവി കടിച്ചുകൊന്നു.സുരേഷ് കുമാർ ,ലളിത എന്നവരുടെ ആടുകളാണ് ഇന്നലെ രാത്രി അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തത്.പരിസരപ്രദേശത്ത് വലിയ കാൽപ്പാടുകൾ കണ്ടത് പ്രദേശവാസികൾക്ക് ആശങ്ക ഉണ്ടാക്കി .ഇതേതുടർന്ന് വാർഡ് മെമ്പർ വി .പി അഷ്റഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വെറ്ററിനറി ഡോക്ടറെയും വിവരമറിയിച്ചു സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ വിക്രാന്ത്, എബിൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പ്രസാദ്, ഷബീർ എന്നിവർ വിദഗ്ധ പരിശോധന നടത്തി.ആശങ്കപ്പെടേണ്ടതില്ലെന്നും കോക്കാൻ പൂച്ച എന്ന ഇനത്തിൽപ്പെട്ട ജീവിയാവാനാണ് സാധ്യതയെന്നും ഇവർ അറിയിച്ചു.വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് ആടുകളെ കുഴിച്ചുമൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |