SignIn
Kerala Kaumudi Online
Friday, 11 September 2026 2.05 AM IST

'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

cm

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹൻലാലിന്റെ ചിത്രത്തിനൊപ്പം 'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ' എന്ന് ഫേസ്‌ബുക്കിൽ കുറിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. 63-ാം ജന്മദിനം ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുമായി സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആരാധക സംഘടനയായ ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ, ജിത്തു ജോസഫിന്റെ റാം, മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്, രജനീകാന്തിനൊപ്പമുള്ള തമിഴ് ചിത്രം ജയിലർ തുടങ്ങിയവയാണ് മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, PINARAYI VIJAYAN, MOHANLAL, BIRTHDAY WISHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA