കൊച്ചി: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് കൈമാറി. നിയമോപദേശം ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. കേസിൽ എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത്, കേസെടുക്കണോ വേണ്ടയോ എന്നീ കാര്യങ്ങളിൽ എ.ജി റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമാകും സർക്കാർ നടപടി സ്വീകരിക്കുക.
ഇ.ഡി നൽകിയ കത്തിന്റെ പേരിൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാൽ കത്തിൽ പറയുന്ന കാര്യങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റ്ർ ചെയ്യാൻ നിയമപരമായ തടസങ്ങളില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |