ന്യൂഡൽഹി: 35കാരിയെ രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിൽ താമസിക്കുന്ന റാണി എന്ന യുവതിയാണ് ഒപ്പം ഫ്ളാറ്റിൽ താമസിക്കുന്ന സപ്‌നയുടെ കുത്തേറ്ര് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തിങ്കളാഴ്‌ച രാത്രിയിൽ ഇരുവരും ഒരു വിവാഹ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവിടെവച്ച് സപ്‌ന മദ്യലഹരിയിൽ റാണിയുടെ പിതാവിനെ മർദ്ദിച്ചു. തുടർന്ന് റാണിയും സപ്‌നയും തമ്മിൽ ഇവിടെവച്ച് വഴക്കുണ്ടായി.
ഇതിന്റെ തുടർച്ചയായി ഇവരുടെ താമസ സ്ഥലത്തും ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതേത്തുടർന്ന് സപ്‌ന അടുക്കളയിലുപയോഗിക്കുന്ന കത്തിയെടുത്ത് റാണിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ 4.30ഓടെയായിരുന്നു ഇത്.
വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ സപ്‌ന വിവാഹ സൽക്കാരങ്ങളിൽ വെയ്‌റ്ററായി ജോലിനോക്കി വരികയാണ്. ഗുഡ്‌ഗാവിലെ ഒരു ബ്യൂട്ടി പാർലർ ജീവനക്കാരിയായിരുന്നു റാണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |