
വിഴിഞ്ഞം: ഒറീസയിൽ നിന്ന് ബസിൽ തമിഴ്നാട്ടിലെത്തിച്ച ശേഷം ഓട്ടോയിൽ കടത്തി കൊണ്ടുവന്ന 3.6കിലോ കഞ്ചാവുമായി 4പേർ കോവളത്ത് പിടിയിൽ. ബീമപള്ളി പുതുവൽപുരയിടത്തിൽ ടി.സി 46/119ൽ നൗഷാദ് (40),ബീമാപള്ളി 46/666ൽ സെയ്‌ദലി (33),ബീമാപള്ളി പുതുവൽപുരയിടത്തിൽ
ടി.സി 46/819ൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ സുൾഫിക്കർ (37), മണക്കാട് നല്ലിയിടത്ത് നിന്ന് തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് പിറകിൽ വാടകയ്ക്ക് താമസിക്കുന്ന
ഷെഫീക് (51)എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 22000 രൂപയ്ക്ക് ഒറീസയിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി കോവളം ഭാഗത്തേക്ക് വരവെ, കോവളം പോറോഡ് പാലത്തിന് സമീപത്തുവച്ച് ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. നാർക്കോട്ടിക് എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. രണ്ട് ബാഗുകളിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
ബസിൽ കൊണ്ടുവരുമ്പോൾ കഞ്ചാവിന്റെ മണം അറിയാതിരിക്കാൻ ഉപയോഗിച്ചിരുന്ന പെയ്ന്റ്,
ഒറീസയിൽ നിന്ന് വാങ്ങിയ ടി ഷർട്ടുകളും 3 മൊബൈൽ ഫോണുകളും 13000 രൂപയും പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.പ്രതികൾ മുമ്പും ലഹരി മരുന്ന് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഫോട്ടോ: കഞ്ചാവുമായി പ്രതികളെ പിടി കൂടിയപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |