കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂർ സ്വദേശി എസ്. ശ്രീഹരിയെ വിശദമായി ചോദ്യംചെയ്യാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. റിമാൻഡിൽ കഴിയുന്ന ഇയാളെ ഇന്നു മുതൽ മൂന്നു ദിവസം കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ശ്രീഹരിയെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങളിലെ ഇരകളിൽ ഭൂരിഭാഗവും അദ്ധ്യാപികമാരാണ്. ശ്രീഹരി താമസിച്ചിരുന്ന മുറിയിൽ പൊലീസ് പരിശോധന നടത്തി.
മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ മാത്രമാണ് പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത്തരം അശ്ലീല ഗ്രൂപ്പുകളുടെ തലവനായ മലപ്പുറം സ്വദേശിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്. സംഘത്തിൽ അഞ്ചിലധികം പേരുണ്ടെന്നാണ് സൂചന. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലരെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |