SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന കേരളത്തിലെ ജില്ല, വിമുക്തി മിഷന്റെ കണക്ക് പുറത്ത്

Increase Font Size Decrease Font Size Print Page
drugs

തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതുവിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകൾക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ടെന്നും സർക്കാരിനും എക്സൈസിനും നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.

സ്കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, വിൽക്കുന്ന ലഹരിവസ്തുക്കൾ എന്നിവയടക്കം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പ്രൊഫഷണൽ കോളേജുകളുടെ പരിസരത്തും ലഹരി വില്പന വ്യാപകമാണെന്ന് റിപ്പോർട്ടിലുണ്ട്.

വാട്സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചാണ് കാരിയറാക്കാൻ പറ്റുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പായ്‌ക്കറ്റിന് 200 മുതൽ 500 രൂപ വരെയാണ് വില. ലഹരി നൽകി ചൂഷണത്തിന് ഇരയാക്കിയതായി കൗൺസലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. എക്സൈസിന് കീഴിലുള്ള വിമുക്തി മിഷനിൽ നാല് വർഷത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട കൗൺസലിംഗ് തേടിയത് 12,​000 പേരാണ്. ആയിരത്തോളം പേർ 21 വയസിൽ താഴെയുള്ളവരാണ്. വിമുക്തി മിഷന്റെ കണക്ക് പ്രകാരം തലസ്ഥാനത്താണ് കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. വീര്യമേറിയ പുതുതലമുറ ഡ്രഗ്ഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.

വിൽക്കുന്നത്

എം.ഡി.എം.എ,​ കഞ്ചാവ്,​ എൽ.എസ്.ഡി

വില്പന രീതി

ടൂവീലറുകൾ,​ ഓട്ടോറിക്ഷകൾ,​ വിദ്യാർത്ഥികൾ നേരിട്ട്,​ സമീപത്തെ കടകൾ വഴി

വലയിലായ വിദ്യാലയങ്ങൾ

(ജില്ലാ തിരിച്ച് )

എറണാകുളം..................................116

തൃശൂർ ..............................................103

പാലക്കാട്...........................................98

തിരുവനന്തപുരം ...........................91

കോഴിക്കോട് ...................................90

മലപ്പുറം...............................................84

കൊല്ലം................................................ 82

കണ്ണൂർ................................................79

ഇടുക്കി.................................................72

കോട്ടയം..............................................60

കാസർകോട് ....................................54

ആലപ്പുഴ..............................................51

പത്തനംതിട്ട..................................... 46

വയനാട് .............................................31

TAGS: CASE DIARY, DRUGS, STUDENTS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY