SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.57 PM IST

അബിഗേൽ സാറയുമായുള്ള ചിത്രം പങ്കുവച്ച് മുകേഷ്

mukesh

കൊല്ലം: അബിഗേൽ സാറയെ കാണാനെത്തിയ ചിത്രം പങ്കുവച്ച് എം.മുകേഷ് എം.എൽ.എ. 'നമ്മുടെ മോൾ' എന്ന അടിക്കുറിപ്പോടെയാണ്ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

അടുത്തേക്ക് ചെന്ന ഉടൻ കുട്ടി ചെറുതായി ചിരിച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഗണേശ് കുമാർ എം.എൽ.എ ഇതാരാണ് വന്നതെന്ന് അറിയുമോയെന്ന് ചോദിച്ചു.

അറിയാമെന്നും ടി.വിയിൽ കണ്ടിട്ടുണ്ടെന്നും കുട്ടി മറുപടി നൽകിയപ്പോൾ ഒരച്ഛന്റെ ഹൃദയം കൂടിയുള്ള തനിക്ക് അബിഗേൽ സാറയെ വാരിപ്പുണരാൻ തോന്നിയെന്നും മുകേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പൊലീസിന്റെ ശക്തമായ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് യാതൊരു തരത്തിലും മുന്നോട്ട് പോകാനാകാത്ത സ്ഥിതി വന്നു. അതിന്റെ ഫലമായാണ് അവർ കുഞ്ഞിനെ ആശ്രാമത്ത് ഉപേക്ഷിച്ചത്. എല്ലാ മലയാളികളുടെയും പ്രാർത്ഥനയുടെ ഫലമാണ് കുട്ടിയെ ഒരുപോറൽ പോലും പറ്റാതെ തിരിച്ചുകിട്ടിയത്. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചവരെല്ലാം അഴിക്കുള്ളിലാകും. വിശ്രമമില്ലാതെ പൊലീസ് നടത്തിയ പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും എം.മുകേഷ് എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL