SignIn
Kerala Kaumudi Online
Saturday, 27 July 2024 12.43 PM IST

കൊല്ലംകാർക്ക് ബി എം  ആൻഡ്  ബിസി  നിലവാരത്തിൽ എട്ട് റോഡുകൾ, ചിത്രം പങ്കുവച്ച് എംഎൽഎ; 'നേരത്തേ ആയിപ്പോയെ'ന്ന് കമന്റ്

mukesh

കൊല്ലം: കൊല്ലം മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മുകേഷ് എംഎൽഎ. ആറ് കോടി 35 ലക്ഷം രൂപ ചെലവിൽ ബി എം ആൻഡ് ബി സി നിലവാരത്തിലാണ് നിർമിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സഹിതം മുകേഷ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

ആശ്രാമം - ആറാട്ടുകുളം റോഡ്, സ്മാൾ പോക്സ് -ഷെഡ് റോഡ്, സ്റ്റാൻഡേർഡ് -ടൈൽ ഫാക്ടറി റോഡ്, നോർത്ത് ഗസ്റ്റ് ഹൗസ് റോഡ്, ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് -സ്മാൾ ബ്രിഡ്ജ് റോഡ് (ആശ്രമം -കൊച്ചുപ്ലമൂട് പാലം ), ലക്ഷ്മിനട -സിറിയൻ ചർച്ചു റോഡ് (സൂചിക്കാരൻമുക്ക് റോഡ് ), ഇഞ്ചവിള -കരുവ മൂക്കട മുക്ക് റോഡ്, കരുവ -കാഞ്ഞവെളി എന്നീ റോഡുകളിലാണ് ഉയർന്ന ഗുണനിലവാരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ചിത്രങ്ങൾ ഫേസ‌്ബുക്കിൽ പങ്കുവച്ചതോടെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. ' ഇത്രയും കാലം എവിടായിരുന്നു?' , 'അഞ്ച് കൊല്ലം കൊണ്ട് എട്ട് റോഡ്, കൊല്ലം എംഎൽഎ കൊലമാസ്', 'തിരഞ്ഞെടുപ്പ് അടുത്തൂ', 'നേരത്തേ ആയി പോയി' തുടങ്ങിയ കമന്റുകളാണ് ഏറെയും. എംഎൽഎയെ പ്രശംസിച്ചുകൊണ്ടും കമന്റുകൾ വന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM MLA, ROAD, BM AND BC ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.