SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.29 AM IST

സ്കൂളുകളിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ

READ ENGLISH VERSION

v-sivankutty

തിരുവനന്തപുരം : കുട്ടികൾക്ക് ഭാവിയിൽ തൊഴിൽ സാദ്ധ്യത ഉറപ്പാക്കാൻ സ്കൂളുകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടം 14 സെന്ററുകളാണ് ആരംഭിക്കുന്നത്. കോഴ്സ് സൗജന്യമാണ്.

കേന്ദ്ര പദ്ധതിയായ സ്‌ട്രെംതണിംഗ് ടീച്ചിംഗ് ലേണിംഗ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സിന്റെ( സ്റ്റാർസ്) ഭാഗമാണിത്. ഉദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

ഓരോ സെന്ററിലും രണ്ട് കോഴ്സുകൾ. ഓരോ ബാച്ചിലും 25 പേർക്കാണ് പ്രവേശനം. പത്താംക്ലാസ് കഴിഞ്ഞതും പഠനം മതിയാക്കിയതുമായ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർ, ഭിന്നശേഷിക്കാർ, ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പഠിക്കുന്നവർ, പ്ലസ്ടു പഠനം പൂർത്തിയാക്കിയവർ എന്നിവർക്കാണ് പ്രവേശനം.

പ്രായപരിധി 23 വയസ്. കാലാവധി ഒരുവർഷം. എസ്‌.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെയും ഭിന്നശേഷി കുട്ടികൾക്ക് അഞ്ചുവർഷത്തെയും ഇളവുണ്ട്.

സ്റ്റാർസ് പദ്ധതി പ്രകാരം 236 സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ സെന്ററിനും 21.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇത്തരത്തിൽ 50.74 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോഴ്സുകൾ

എ.ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ,ടെലികോം ടെക്നീഷ്യൻ, ഐ.ഒ.ടി ഡിവൈസസ്/സിസ്റ്റംസ്, ഡ്രോൺ സർവീസ് ടെക്നീഷ്യൻ,ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ,ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ജുവലറി ഡിസൈനർ, ബേക്കിംഗ് ടെക്നീഷ്യൻ,ഫിറ്റ്നസ് ട്രെയിനർ, ഫുഡ് &ബീവറേജ് സർവീസ് അസോസിയേറ്റ്,എക്സിം എക്സിക്യൂട്ടീവ്, വെയർ ഹൗസ് അസോസിയേറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA