SignIn
Kerala Kaumudi Online
Monday, 05 October 2026 8.49 PM IST

ഗ്രോത്ത് പൾസ്; സംരംഭകർക്ക് പരിശീലനം

1

തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകർക്കായി ഗ്രോത്ത് പൾസ് പരിശീലനം കളമശ്ശേരിയിലെ കീഡ് ക്യാമ്പസിൽ 14 മുതൽ 18 വരെ നടത്തും. സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പരിചയമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി 10നകം അപേക്ഷിക്കണം. പരിശീലന ഫീസ് 3,540 രൂപ (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ), താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് താമസം ഉൾപ്പെടെ 2,000 രൂപ. ആവശ്യമില്ലാത്തവർക്ക് 1,000 രൂപ. തിരഞ്ഞെടുക്കുന്ന 35 പേർക്കാണ് അവസരം. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2532890, 9188922800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL