തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങൾസോഷ്യൽ മീഡിയ വ്യാജ വൈദ്യ പ്രചരണത്തിന് ഉപയോഗിക്കുന്നത് തടയാൻ കൺടെന്റ് സ്ക്രീനിംഗ് നടത്തണമെന്ന് സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ എം എ ഐ ) ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ആയുർവേദ ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്നതിന് സർക്കാർ തലത്തിൽ ഡിജിറ്റൽ പ്ലാറ്റഫോം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നുവന്നു. സമ്മേളന തീരുമാനങ്ങൾ മന്ത്രി വീണാ ജോർജിനെ അറിയിക്കും.
പുതിയ ഭാരവാഹികൾ: ഡോ.സി.ഡി. ലീന (പ്രസിഡന്റ്), ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി (വൈസ് പ്രസിഡന്റ്) ഡോ.കെ.സി. അജിത് കുമാർ (ജനറൽ സെക്രട്ടറി), ഡോ. സിരി സൂരജ് , ഡോ.ഷബീൽ ഇബ്രാഹിം , ഡോ.ബി.രാജേഷ് (സെക്രട്ടറിമാർ), ഡോ. കെ.എം. മുഹമ്മദ് റാസി (ട്രഷറർ), ഡോ.എം.എ. അസ്മാബി (വനിതാ ചെയർപേഴ്സൺ), ഡോ. ടിന്റു എലിസബത്ത് ടോം (വനിതാ കൺവീനർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |