SignIn
Kerala Kaumudi Online
Thursday, 17 September 2026 6.45 AM IST

മണപ്പുറം ഗ്രൂപ്പിന്റെ മുച്ചക്ര വാഹന വിതരണം ജൂൺ ഒന്നിന്

manappuram

നെടുമ്പാശേരി: 'വിംഗ്സ് ഓൺ വീൽസ്' പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കായി മണപ്പുറം ഫൗണ്ടേഷന്റെ മുച്ചക്രവാഹന വിതരണം ജൂൺ ഒന്നിന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.

കേരളത്തിലെ 11 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 75 പേർക്കാണ് ഒരു ലക്ഷം രൂപ വിലയുള്ള മുച്ചക്ര വാഹനം സമ്മാനിക്കുന്നതെന്ന് ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് പറഞ്ഞു. ബി.പി.എൽ കുടുംബങ്ങളിലെ 50 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കാണ് ആനുകൂല്യം. 20 വയസ് മുതൽ 50 വയസ് വരെ പ്രായക്കാരായ വിദ്യാർത്ഥികൾ മുതൽ കുടുംബനാഥൻന്മാർ വരെ പദ്ധതിയുടെ ഭാഗമായുണ്ട്. വിതരണത്തിനുള്ള മുചക്രവാഹനങ്ങൾ 30ന് രാവിലെ വലപ്പാട്ട് നിന്നും റാലിയായി സിയാൽ കൺവെൻഷൻ സെന്ററിൽ എത്തിക്കും. ഒരു വർഷം 50 കോടി രൂപയാണ് മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതെന്നും ജോർജ് ഡി. ദാസ് പറഞ്ഞു.

ഒന്നാം തീയതി രാവിലെ 11 മുതൽ രജ്സ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് നാലിന് മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ടൈസൺ മാസ്റ്റർ, സി.സി. മുകുന്ദൻ എന്നിവർ പങ്കെടുക്കും.

മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധികളായ ശിൽപ്പ ട്രീസ, ടി.എസ്. സഞ്ജയ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MANAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360