SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.31 AM IST

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി; ലണ്ടനിൽ വിജയ്‌യുടെ പരിപാടിക്ക് അവസാന നിമിഷം വിലക്ക്

vijay
വിജയ്

ലണ്ടൻ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. ലണ്ടനിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദ ഷാർദിലാണ് വിജയ്‌ ആരാധകരെ കാണാൻ തീരമാനിച്ചിരുന്നു. പരിപാടിക്ക് മണിക്കൂറുകൾ മുൻപുതന്നെ വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ഇവിടെ തടിച്ചുകൂടിയിരുന്നു. എന്നാൽ അവസാനനിമിഷം, സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ട് പരിപാടി റദ്ദാക്കുകയായിരുന്നു.

തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായാണ് വിജയ് സംസ്ഥാന പ്രതിനിധി സംഘത്തിനൊപ്പം ലണ്ടനിലെത്തിയത്. സന്ദർശത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,400 ലേറെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിനെ ഏഷ്യയിലെ പ്രധാന അഡ്വാൻസ്‌ഡ് മാനുഫാക്‌ച്വറിംഗ്, ടെക്‌നോളജി കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

English Summary

Vijay’s London fan event was cancelled after Metropolitan Police raised safety concerns. He was in the UK to attract investments to Tamil Nadu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, VIJAY EVENT CANCELLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360