
വാഷിംഗ്ടൺ: തങ്ങളുടെ നാവിക ഡ്രോൺ മോഷ്ടിക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട് ചെറു ബോട്ടുകളെ തകർത്തെന്ന് യു.എസ് നേവി. കഴിഞ്ഞ ദിവസം ഇറാൻ തീരത്തിന് സമീപമായിരുന്നു സംഭവം. തകർത്തത് ഇറാൻ സൈന്യത്തിന്റെ ബോട്ടാണോ സിവിലിയൻ ബോട്ടാണോ എന്ന് യു.എസ് വ്യക്തമാക്കിയില്ല.
അതേസമയം, തെക്കൻ ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിൽ രണ്ട് മീൻപിടുത്ത ബോട്ടുകൾക്ക് നേരെ ആക്രമണമുണ്ടായെന്നും നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായെന്നും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ യു.എസും ഇറാനും സംഘർഷം തുടരവെയാണിത്.
ഏകദേശം 25 അടി നീളമുള്ള 'സെയിൽഡ്രോൺ ' തട്ടിയെടുക്കാനാണ് ശ്രമമുണ്ടായത്. സമുദ്റ ഗതാഗതം നിരീക്ഷിക്കുന്നതിനായി യു.എസ് നേവി ഈ ആളില്ലാ ഡ്രോണുകളെ ഉപയോഗിക്കുന്നു. അടുത്തിടെ, ഹോർമുസിൽ വച്ച് യു.എസിന്റെ ഒരു അണ്ടർവാട്ടർ ഡ്രോൺ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |