SignIn
Kerala Kaumudi Online
Monday, 23 September 2024 12.12 AM IST

ആരോപണം പിൻവലിച്ച് മാപ്പുപറയണം,​ ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് നൽകി. കണ്ണൂർ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ജയരാജൻ കേസ് ഫയൽ ചെയ്തത്. ബി.ജെ.പിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ വഴി ജയരാജൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് എതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ഹർജിയിൽ പറയുന്നു.

വ്യാജ ആരോപണം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിൽ - ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരായി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ശോഭാ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചനയ്ക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ,​ ദല്ലാൾ നന്ദകുമാർ,​ ശോഭാ സുരേന്ദ്രൻ എന്നിവർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EP JAYARAJAN, SOBHA SURENDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.