SignIn
Kerala Kaumudi Online
Sunday, 06 July 2025 9.43 PM IST

ഒരു എഞ്ചിനീയറിംഗ് ബിരുദധാരിക്ക് ഇനി നല്ല ശമ്പളത്തിൽ ജോലി ലഭിക്കണമെങ്കിൽ

Increase Font Size Decrease Font Size Print Page
job

പ്ലസ് ടു സയൻസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കോഴ്സാണ് എൻജിനിയറിംഗ്. രാജ്യത്ത് പ്രതിവർഷം 6 ലക്ഷത്തിലധികം ബി.ടെക് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. വിദ്യാർത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി എന്നിവ പ്രത്യേകം വിലയിരുത്തി വേണം കോഴ്സിനു ചേരാൻ. ഫിസിക്സിലും മാത്തമാറ്റിക്സിലും താല്പര്യമുള്ളവർ മാത്രമേ എൻജിനിയറിംഗ് കോഴ്‌സുകൾക്കു ചേരാവൂ. എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥിയുടെ കഴിവ് പ്രത്യേകം വിലയിരുത്തണം. തൊഴിൽ നൈപുണ്യശേഷി പ്രധാനപ്പെട്ടതാണ്.

എൻജിനിയറിംഗ് തൊഴിൽ മേഖലയിൽ ലോകത്താകമാനം വലിയ മാറ്റങ്ങൾ പ്രകടമാണ്. ഈ മാറ്റങ്ങൾക്കുതകുന്ന ബ്രാഞ്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കോർ മേഖലയിലോ സേവനമേഖലയിലോ പ്രവർത്തിക്കാൻ താല്പര്യമെങ്കിൽ അതിനുതകുന്ന ബ്രാഞ്ച് തിരഞ്ഞെടുക്കണം. താല്പര്യമില്ലാത്തവരെ രക്ഷിതാക്കൾ നിർബന്ധിച്ചു കോഴ്സുകൾക്ക് ചേർക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പ്ലസ് ടു ബോർഡ് പരീക്ഷ കഴിയുന്നതോടുകൂടി നിരവധി പ്രവേശന പരീക്ഷകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്‌ഡ്, കീം, കുസാറ്റ്-കാറ്റ്, സി.യു.ഇ.ടി, ബിറ്റ് സാറ്റ് എന്നിവ ഇവയിൽപ്പെടുന്നു.

രാജ്യത്തെ എൻജിനിയറിംഗ് കോളേജുകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ, പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴിൽ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എൻജിനിയറിംഗ് കോളേജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റേൺഷിപ്, സ്‌കിൽ വികസന, പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പുവരുത്തും.

പഠനത്തിന് വിദ്യാർത്ഥികൾ മികച്ച എൻജിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാനപ്പെട്ട ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാഡമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം, ഭൗതികസൗകര്യങ്ങൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക ഇൻഡസ്ട്രി സഹകരണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നൽകുന്ന കമ്പനികൾ, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്. മിക്ക കോളേജുകളിലും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്പോൾ, മറ്റു ബ്രാഞ്ചുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുമില്ല. മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജുകളുടെ സ്ഥാനം, എൻജിനിയറിംഗ് കോളേജുകളുടെ റാങ്കിങ്ങിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.

ആഗോള സമ്പദ്ഘടനയിൽ സേവനമേഖലയുടെ വളർച്ച വർദ്ധിച്ചുവരികയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 53% ത്തോളം സംഭാവന ചെയ്യുന്നത് സേവനമേഖലയാണ്. വ്യവസായ മേഖലയുടെ വിഹിതം 28 ശതമാനത്തോളം വരും. എൻജിനിയറിംഗ് മേഖലകളിലും ഈ മാറ്റം വളരെ പ്രകടമാണ്, എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കിയവരിൽ 31 ശതമാനം പേരും സേവനമേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. എന്നാൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ 25% മാണ് . പ്രധാനമായും ഐ.ടി, ടെലികോം, കൺസൾട്ടിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഇൻഷ്വറൻസ്, റീട്ടെയ്‌ൽ, ഹെൽത്ത് കെയർ, സെയിൽസ്, കസ്റ്റമർ സേവനം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് വളർച്ച ദൃശ്യമാകുന്നത്. ഗ്ലോബൽ ബിസിനസ് സർവീസസ്സിലും എൻജിനിയറിംഗിൽ ഈ മാറ്റം പ്രകടമാണ്.

എൻജിനിയറിംഗ് ബിരുദധാരികളിലെ തൊഴിൽ ലഭ്യതാ മികവ് 57 ശതമാനം മാത്രമാണ്. എ.ഐ.സി.ടി.ഇ യുടെ കണക്കനുസരിച്ച് രാജ്യത്ത് 60 ശതമാനത്തിൽ താഴെ എൻജിനിയറിംഗ് സീറ്റുകൾ മാത്രമേ നികത്തപ്പെടുന്നുള്ളൂ. 80 ശതമാനം എൻജിനിയറിംഗ് ബിരുദധാരികളും പഠിച്ച സാങ്കേതിക മേഖലകളില്ല പ്രവർത്തിക്കുന്നത്. ആവശ്യമായ സ്കില്ലില്ലാത്തതും, സേവനമേഖലയിലെ വർദ്ധിച്ചുവരുന്ന അവസരങ്ങളുമാണ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ കോർമേഖല ഉപേക്ഷിക്കാൻ കാരണം. ക്രിയേറ്റിവിറ്റി, ക്രിറ്റിക്കൽ തിങ്കിംഗ്, പ്രോബ്ലം സോൾവിംഗ്, അനലിറ്റിക്കൽ, ഇനവേഷൻ, അഡാപ്റ്റബിലിറ്റി, ഫ്ലെക്സിബിലിറ്റി സ്കില്ലുകൾ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. സേവനമേഖലയുടെ വളർച്ച എൻജിനിയറിംഗ് ബിരുദധാരികളെ പുത്തൻ അവസരങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ, എ.ഐ, ഓട്ടോമേഷൻ, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഒഫ് തിങ്സ്, മാനേജ്മെന്റ് എന്നിവ കൂടുതലായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് മാറിവരുന്നസേവന മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. സേവന മേഖലയിൽ ഇനവേഷൻ, സർവീസ് ഡെലിവറി സിസ്റ്റം എന്നിവ വിപുലപ്പെടുമ്പോൾ രാജ്യത്തെ സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കരുത്താർജ്ജിക്കും. ആശയ വിനിമയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിസിനസ്സ് സ്കില്ലുകൾ എന്നിവ തൊഴിൽ ലഭ്യതാമികവ് വർദ്ധിപ്പിക്കും.

TAGS: CAREER, CAREER, ENGINEERING, COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.